News
- 'ഭയ്യാ... കേരളത്തിലെ പിള്ളേരോട് കളിക്കരുത്'; ഡിജിറ്റല് അറസ്റ്റ് തട്ടിപ്പ് ശ്രമം തകർത്ത് വിദ്യാര്ഥി
അശ്വഘോഷിന്റെ പേരിൽ ഒരു സിം എടുത്തിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് സംഘം ഡിജിറ്റൽ അറസ്റ്റിന് ശ്രമം നടത്തിയത്
- Kerala Weather Update|ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
- പാലക്കാട് ഉപതിരഞ്ഞെടുപ്പ്; നഗരസഭയിൽ വോട്ട് കൂടി; പഞ്ചായത്തുകളിൽ കുറഞ്ഞു; ആരുടേതാകും അവസാന ചിരി?
ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഇത്തവണ പോളിംഗ് ഉയർന്നു. എന്നാൽ കോൺഗ്രസിന് ആത്മവിശ്വാസമുണ്ടായിരുന്ന ഇടങ്ങളിൽ പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായി
- Kerala Rain Alert|ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ന് തലസ്ഥാനമടക്കം 4 ജില്ലകളിൽ യെല്ലോ അലർട്ട്
- Sabarimala Weather Update IMD | ആകാശം മേഘാവൃതമായിരിക്കും; ശബരിമലയിൽ ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യത
ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും ഏതാനും തവണ ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്
- Kerala Rain Alert| സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ബുധൻ,വ്യാഴം) മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
- മലയാളി ബിരുദ വിദ്യാർത്ഥിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കൂടെ താമസിച്ചിരുന്നവർ അവധിക്ക് നാട്ടിൽ പോയി തിരികെ വന്നപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാല്മതിയെന്ന് സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ്
'പാണക്കാട് തങ്ങളെയല്ല മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനെയാണ് എൽഡിഎഫ് വിമർശിച്ചത്. അത് പാടില്ലായെന്നാണ് മുസ്ലിം ലീഗ് നിലപാടെങ്കിൽ അവർ സംസ്ഥാന അധ്യക്ഷനെ മാറ്റുകയാണ് വേണ്ടത്'
- ജയിൽ ചപ്പാത്തിക്ക് 13 വർഷത്തിനു ശേഷം വില കൂടുന്നു; പത്തെണ്ണത്തിന്റെ പാക്കറ്റിന് ഇനി 30 രൂപ
ഒരു ചപ്പാത്തിക്ക് രണ്ടു രൂപ എന്നത് മൂന്നു രൂപയാക്കും. ജയിൽ ചപ്പാത്തിക്ക് നവംബർ 21 മുതലാണ് വില കൂടുക
- സാമ്പത്തിക ക്രമക്കേട് ആരോപണം; മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കിയ നിലയിൽ
കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കിൽ അരങ്ങേറിയിരുന്നു
- 'ജിഫ്രി തങ്ങൾ ആത്മീയരംഗത്ത് സൂര്യതേജസ്സായി നിലകൊള്ളുന്ന സമസ്തയുടെ നേതാവ്': സന്ദീപ് വാര്യര്
ജഫ്രി തങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കാണണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അതിനുള്ള സാഹചര്യം ഉണ്ടായതെന്നും സന്ദീപ് വാര്യർ പറഞ്ഞു
- കേരളത്തിന് മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്കാരം ; കൊല്ലം മികച്ച മറൈൻ ജില്ല
2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്
- Palakkad Byelection | പാലക്കാട് ഉപതിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചു
മണ്ഡലത്തിലെ 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്
- Kerala Weather Update| കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത ; ജാഗ്രത മുന്നറിയിപ്പില്ല
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
- ഉപതിരഞ്ഞെടുപ്പ്; പാലക്കാട് നിയോജകമണ്ഡലത്തില് ബുധനാഴ്ച്ച അവധി
നിയോജക മണ്ഡലത്തിലെ എല്ലാ സര്ക്കാര്, അര്ദ്ധസര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങള്ക്കും, ബാങ്കുകള്ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്ക്കും നാളെ ശമ്പളത്തോടുകൂടിയ അവധിയായിരിക്കും
- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം
56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി. ജോർജ്ജ്ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു
- Harini Amarasurya ഹരിണി അമരസൂര്യ: പ്രധാനമന്ത്രിയായി ശ്രീലങ്കയിൽ വീണ്ടും നിയമിതയാകുന്ന ആദ്യ വനിത
വ്യാഴാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില് സഖ്യം നേടിയ സുപ്രധാന വിജയത്തിന് പിന്നാലെയാണ് ഹരിണിയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അനുര കുമാര ദിസനായകെ വീണ്ടും നിയമിച്ചത്
- കാനഡ: വിദ്യാര്ത്ഥികളുടെ ജോലി സമയം പരിമിതപ്പെടുത്തി; പാലിച്ചില്ലെങ്കില് ചട്ടലംഘനം
ഇതിലൂടെ അവധിദിനങ്ങളില് ജോലി ചെയ്തുകൊണ്ട് വിദ്യാര്ത്ഥികള്ക്ക് സാമ്പത്തികസ്ഥിരത കൈവരിക്കാനും പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
- അധോലോക നേതാവ് ലോറന്സ് ബിഷ്ണോയിയുടെ സഹോദരന് അൻമോൽ ബിഷ്ണോയി യു എസിൽ അറസ്റ്റിൽ
2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ അധികൃതർ അന്വേഷിക്കുന്ന വ്യക്തിയാണ് അൻമോൽ. കൂടാതെ, എൻസിപി നേതാവ് ബാബ സിദ്ദിഖി വധം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം
എലിസബത്ത് രാജ്ഞിയ്ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി
- യാത്രക്കാർക്ക് രണ്ട് സൂര്യോദയം കാണാം; ലോകത്തെ എറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ്
ദീർഘ ദൂര യാത്രയ്ക്കായി പ്രത്യേകം സജ്ജമാക്കുന്ന എയർബസ് എ350 എയർ ക്രാഫ്റ്റുകളായിരിക്കും സർവീസിനായി ഉപയോഗിക്കുക
- ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക
അനധികൃത വ്യാപാരം തടയുന്നതിനായും പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി സാംസ്കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കരാറില് ജൂലൈയില് യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു
- പ്രതിഷേധമായി പാര്ലമെന്റില് നൃത്തം ചെയ്ത് എംപി; ന്യൂസിലാന്ഡിലെ തദ്ദേശ ഉടമ്പടി ബില്ലിന്റെ പകര്പ്പ് കീറി
പരമ്പരാഗത മാവോറി നൃത്തമായ ഹക പാര്ലമെന്റിനുള്ളില് അവതരിപ്പിച്ച് പ്രതിഷേധിച്ചിരിക്കുകയാണ് അവര്
- തുളസി ഗബ്ബാര്ഡ്: യുഎസിലെ നാഷണല് ഇന്റലിജന്സ് ഡയറക്ടറാകുന്ന ആദ്യ ഹിന്ദുമത വിശ്വാസി
നാല് തവണ യുഎസ് കോണ്ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള തുളസി 2020ലെ പ്രസിഡന്ഷ്യല് സ്ഥാനാര്ഥിയുമായിരുന്നു
- 5 ലക്ഷം നഴ്സുമാരുടെ നേതാവായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ; റോയൽ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റാകുന്ന ആദ്യ മലയാളി
സ്വദേശികളായ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജോയി തിരഞ്ഞെടുക്കപ്പെട്ടത്
- സ്ത്രീകള് 25ന് ശേഷം വിവാഹം കഴിക്കുന്നതും 30കളില് ഗര്ഭപാത്രം നീക്കുന്നതും വിലക്കണം;പിന്നാലെ ജപ്പാൻ നേതാവിന്റമാപ്പ
സ്ത്രീകള് 25 വയസിന് ശേഷം വിവാഹം കഴിക്കുന്നതിനും 30കളില് ഗര്ഭപാത്രം നീക്കം ചെയ്യുന്നതിനും വിലക്കേര്പ്പെടുത്തണമെന്നായിരുന്നു നവോകിയുടെ വിവാദപരാമര്ശം
- പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഡൊമനിക്കയുടെ പരമോന്നത ബഹുമതി; കോവിഡ് കാലത്തെ സേവനത്തിനുള്ള അംഗീകാരം
ഗയാനയിലെ ജോര്ജ്ടൗണില് വെച്ച് നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില് വെച്ച് ബഹുമതി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും. നവംബര് 19 മുതല് 21 വരെയാണ് ഇന്ത്യ-കാരികോം ഉച്ചകോടി നടക്കുക. കരീബിയന് രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം
- ബാലപീഡന പരാതികള് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച; ആംഗ്ലിക്കൻ സഭ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബി രാജിവച്ചു
പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ ചെയർമാനുമായ ജോൺ സ്മിത്തായിരുന്നു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൽ സഭയ്ക്കുള്ളിലും ആർച്ച്ബിഷപ്പ് വിൽബി രാജിവയ്ക്കണമെന്ന് അഭിപ്രായം ഉയർന്നു
- ട്രംപ് കാബിനറ്റിൽ ഇലോൺ മസ്കും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും
പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) ചുമതലയായിരിക്കും ഇവർക്ക്
- Booker Prize 2024: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക് ബുക്കർ പുരസ്കാരം
സാമന്ത ഹാർവേയുടെ 'ഓർബിറ്റൽ' എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് ബുക്കർ പുരസ്കാരം